Advertisment

പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പപ്പ) വാർഷിക സംഗമം നടത്തി.

New Update

ജിദ്ദ: പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ( പപ്പ ) ഒമ്പതാംവാർഷികവും ജനറൽ ബോഡി യോഗവും ഇന്ത്യയിലെ മതേതരത്വത്തെ കത്തി വെക്കുന്ന രീതിയിലുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെ ടുത്തി. ഇന്ത്യൻ ഭരണഘടയുടെ ആമുഖ പ്രസംഗം വായിച്ചു കൊണ്ട് തുടങ്ങിയ സംഗമത്തിൽ ഇന്ത്യൻ മതേതരത്വവും പൗരാവകാശവും സംരക്ഷിക്കാൻ എല്ലാ കാലത്തും നില കൊള്ളുമെന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

Advertisment

publive-image

സാദിഖ് പാണ്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തുന്നു)

പാണ്ടിക്കാട് പഞ്ചായത്തിലെ ജിദ്ദയിലെ മുഴുവൻ പ്രവാസികളെയും ഈ സംഘടനയുടെ ഭാഗമാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാർച്ച് മാസം അവസാനം വരെ മെമ്പർഷിപ്പ് കാമ്പയിൻ നടക്കും 2020 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയേയും എക്സിക്യൂട്ടീവ് മെമ്പർമാരേയും യോഗം തിരഞ്ഞെടുത്തു. ഈ വർഷം മുതൽ മെമ്പർമാർക്ക് വേണ്ടി "പപ്പ ഹെല്പ് സ്‌കീം" എന്ന പുതിയ ഒരു സഹായ പദ്ധതിയും സംഘടനക്ക് കീഴിൽ തുടർന്ന് വരുന്ന വെൽഫെയർ പദ്ധതിയും വിപുലമായ രീതിയിൽ മുന്നോട്ട് പോവാനും തീരുമാനിച്ചു.

പപ്പയുടെ നേതൃത്വത്തിൽ നാട്ടിൽ മൻസിൽ പ്രൊജക്ടിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ഉദ്ഘാടനം ഫെബ്രുവരി പതിനാറിന് നടത്താൻ തീരുമാനിച്ചു. ആദ്യ വീട് നിരാലം ബരായ ലോനപ്പൻ ദേവയാനി ദമ്പതികൾക്ക് നാട്ടിലെ രാഷ്ട്രീയ സംസ്കാരിക രംഗത്തുള്ള പ്രമുഖരെ മുൻനിർത്തി സമർപ്പിക്കും മൻസിൽ പ്രൊജക്ടിൽ രണ്ടാമത് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാണ്ടിക്കാട് തമ്പാനങ്ങാടിയിൽ പുരോഗമിക്കുകയാണ്. മുഖ്യ രക്ഷാധികാരി സാദിഖ് പാണ്ടിക്കാടിന്റെ ശ്രമഫലമായി ജിദ്ദയിലെ പ്രമുഖ അഭിഭാഷകനും സുമനസ്സിന്നു ടമയുമായ സൗദി പൗരനാണ് വീടുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

publive-image

കുഞ്ഞിമുഹമ്മദ് കൊടശ്ശേരി അധ്യക്ഷത .വഹിച്ചു. മുഖ്യ രക്ഷാധികാരി സാദിഖ് പാണ്ടിക്കാട് 2020 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയുടെ പ്രഖ്യാപനവും മുഖ്യ പ്രഭാഷണവും നടത്തി. ഇന്ത്യൻ മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടി നാമെല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കു ന്നതിന്റെ പ്രാധാന്യവും ആവശ്യകതയും വിശദീകരിച്ച് കൊണ്ടുള്ള പ്രമേയം ചെയർമാൻ സി എം എ റഹ്‌മാൻ യോഗത്തിൽ അവതരിപ്പിച്ചു. 2019 വർഷത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മൂസ പട്ടത്ത് വെട്ടിക്കാട്ടിരി യോഗത്തിൽ അവതരിപ്പിച്ചു. ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ നമുക്ക് വിശ്രമമില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട് യോഗത്തിൽ ഇതിനെതിരെ സത്യ പ്രതിജ്ഞാ ചടങ്ങ് നടത്തി.

പ്രസിഡന്റ് കെ എം കൊടശ്ശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഞ്ചില്ലൻ അബൂബക്കർ, മുഹമ്മദ് കുട്ടി വള്ളുവങ്ങാട്, അഞ്ചില്ല ഉമർ , എ ടി ഇസ്ഹാഖ്, എ ടി അമീൻ തുടങ്ങിയവർ ആശംസകൾ നേർന്നു. 2020 ലേക്കുള്ള പുതിയ ഭാരവികൾ: പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് കൊടശ്ശേരി .വൈസ് പ്രസിഡണ്ടുമാർ, ഫൈസൽ എം.കെ, ഉമർ അഞ്ചില്ലൽ, അസൈനാർ വള്ളിക്കാ പറമ്പ് ,കെ കെ ബാവ ചെമ്പ്രശ്ശേരി.ജനറൽ സെക്രട്ടറി എ ടി അമ്പു,

ജോയിന്റ് സെക്രട്ടറിമാർ : ആപ്പ പുലിയോടൻ, സന്തോഷ്, ബാബു പയ്യ പറമ്പ് ,മുസ്തഫ കളത്തിൽ . ട്രഷറർ: അമീൻ എ ടി .അസിസ്റ്റന്റ് ട്രഷറർമാർ: ഫഹദ് പയ്യ പറമ്പ് , സാദിഖ്(കുള്ളാപ്പ) ഫാമിലി കോഡിനേറ്റർമാർ മൂസ്സ പട്ടത്ത്, ഇസ്ഹാഖ് എ ടി , മൻസൂർ മാഞ്ചേരി. കായിക വിഭാഗം: ഖാലിദ് കിഴക്കേ പാണ്ടിക്കാട്, അൻസാജ് പൂളമണ്ണ, ഫിറോസ് കുറ്റിപ്പുളി. വെൽഫയർ: മുഹമ്മദ് കുട്ടി വെള്ളുവങ്ങാട് . ഐ ടി റഷീദ് പയ്യ പറമ്പ് . സംഗമത്തിൽ എടി അമ്പു സ്വാഗതവും ഫൈസൽ മരാട്ടപ്പടി നന്ദിയും രേഖപ്പെടുത്തി. സക്കറിയ പയ്യപ്പറമ്പിന്റെ ഖിറാഅത്തോട് കൂടിയാണ് യോഗം തുടങ്ങിയത്.

 

Advertisment