Advertisment

പനീർ കുട്ടികൾക്ക് നൽകിയാൽ

New Update

Related image

Advertisment

പ്രോട്ടീന്റെ കലവറയായ പനീർ, സസ്യഭുക്കുകൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.പനീർ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പാലുല്പ്പന്നമാണ്.വളരുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് പനീർ.പനീറിൽ അടങ്ങിയ ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും സഹായിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. അങ്ങനെ കുട്ടികളിൽ ചുമ, ജലദോഷം, ആസ്മ മുതലായവ വരാതെ തടയുന്നു. കാൽസ്യത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീർ. ദിവസവും ആവശ്യമുള്ളതിന്റെ 8 ശതമാനം കാൽസ്യം പനീറിൽ ഉണ്ട്.

Image result for പനീർ കുട്ടികൾക്ക്

രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ സഹായിക്കും.ല്ലുകൾക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീർ ഏറെ ഗുണകരമാണ്. ഗർഭിണികൾക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വൈറ്റമിനായ ഫോളേറ്റുകൾ പനീറിൽ ധാരാളം ഉണ്ട്.

Image result for പനീർ കുട്ടികൾക്ക്

ഇത് ഭ്രൂണ വളർച്ചയെ സഹായിക്കുന്നു.പ്രോട്ടീൻ ധാരാളം അടങ്ങിയ പനീർ ഏറെ നേരം വിശക്കാതിരിക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ ലിനോലെയ്ക് ആസിഡും പനീറിൽ ധാരാളമുണ്ട്.

Image result for പനീർ കുട്ടികൾക്ക്

പനീറിൽ ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകൾ ഉണ്ട്. ഇവ റുമാറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയുന്നു. സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു.ദിവസവും പനീർ കഴിക്കുന്നത് പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് അർബുദ സാധ്യത കുറയ്ക്കുന്നു.ആർത്തവ വിരാമം വന്ന സ്ത്രീകളിൽ സമ്മർദവും വിഷാദവും അകറ്റാൻ പനീറിൽ കൂടുതൽ അളവിൽ അടങ്ങിയ കാൽസ്യവും മറ്റു ധാതുക്കളുംസഹായിക്കുന്നു.ആരോഗ്യവും തിളക്കവും ഉള്ള ചർമവും തലമുടിയും സ്വന്തമാക്കാൻ പനീർ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.കുട്ടികൾക്ക് ദിവസവും പനീർ നൽകുന്നത് നല്ലതാണ്. എന്തായാലും പോഷക ഗുണങ്ങൾ നിറഞ്ഞ പനീർ കൊണ്ടുള്ള വിഭവങ്ങൾ പരീക്ഷിക്കാൻ മടിക്കേണ്ട.

Advertisment