Advertisment

കുവൈറ്റിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനും സ്വയം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പാര്‍ലമെന്റ് സമിതിയുടെ തീരുമാനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുമായി സ്വന്തം റിപ്പോര്‍ട്ട് തയ്യാറാക്കി മുന്നോട്ടുപോകാന്‍ പാര്‍ലമെന്ററി മാനവ വിഭവശേഷി വികസന സമിതി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ സമിതിയെ പ്രേരിപ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതി രണ്ടാഴ്ച സമയം നല്‍കിയെങ്കിലും സര്‍ക്കാര്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്നും പകരം കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നതായും സമിതി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് സ്വയം റിപ്പോര്‍ട്ട് തയ്യാറാക്കി നാഷണല്‍ അസംബ്ലിയില്‍ വോട്ടിംഗിനായി സമര്‍പ്പിക്കാന്‍ സമിതി സ്വയം നിര്‍ബന്ധിതമാവുകയായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ജനസംഖ്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സമിതി ആവശ്യത്തിന് സമയം നല്‍കിയിരുന്നതായി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷന്‍ എംപി ഖലീല്‍ അല്‍ സലെ പറഞ്ഞു.

Advertisment