Advertisment

പാങ്ങ് ദേശത്തുകാർ സ്നേഹ സംഗമം ആഘോഷിച്ചു.

New Update

ജിദ്ദ: സൗദിയിലെ ജിദ്ദയിലും മറ്റ് പ്രദേശങ്ങളിലും ജോലി ചെയ്യുന്ന മലപ്പുറം പാങ്ങ് പ്രവാസികൾ സ്നേഹസംഗമം 2018 ആഘോഷിച്ചു. ജിദ്ദ പാങ്ങ് കൂട്ടായ്മയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. അൽ റയാൻ ഡിസ്ട്രിക്ടിലെ മെർസൽ വില്ലേജിൽ വെച്ച് നടന്ന പരിപാടിയിൽ നാട്ടുകാർ പങ്കെടുത്ത ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ, ഫുട്ബോൾ, വടംവലി തുടങ്ങിയ കലാകായിക പ്രകടനങ്ങൾ പുലർച്ച വരെ അരങ്ങേറി.

Advertisment

publive-image

പ്രവാസലോകത്തെ പ്രതിസന്ധികൾക്കിടയിലും ന്നട്ടുകാർ ഏവരും ആവേശത്തോടെ ഈ സംഗമത്തിൽ ഒത്തുചേർന്നു. പാങ്ങ്കാരുടെ ഒത്തൊരുമയ്ക്കും സാഹോദര്യത്തിനും ഐക്യത്തിനും ഒരു ഉത്തമ ഉദാഹരണമായി മാറി സ്നേഹസംഗമം 2018. സ്നേഹസംഗമം ഉദ്ഘാടന കർമ്മം കൺവീനർ കെ എം എ സലാം മാസ്റ്റർ നിർവ്വഹിച്ചു.

publive-image

ആക്ടിംഗ് പ്രസിഡണ്ട് ആലുങ്ങൽ ഇബ്രാഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിന് ജനറൽ സെക്രട്ടറി എ സി മുജീബ് സ്വാഗതമരുളി. കമ്മിറ്റിയംഗങ്ങളായ എ സി ഹംസക്കുട്ടി, ഇ കെ അലി, പി വി മജീദ്, പി കെ ഗഫൂർ എന്നിവർ ആശംസകളർപ്പിച്ചു. കൂട്ടായ്മ മെമ്പർമാർക്കുള്ള ഐ ഡി കാർഡ് വിതരണോദ്ഘാടനം ട്രഷറർ കെ നൗഫൽ നിർവ്വഹിച്ചു.ജോ. സെക്രട്ടറി സലീം പൂഴിത്തറയുടെ നന്ദി പ്രകടനത്തോടെ സ്നേഹസംഗമം 2018 ന് പരിസമാപ്തിയായി.

Advertisment