Advertisment

മലകയറിയത് അവിശ്വാസികള്‍; പമ്പതൊട്ട് നീലിമലവരെ പുണ്യാഹം തളിക്കണമെന്ന് പന്തളം കൊട്ടാരം

New Update

Advertisment

പത്തനംതിട്ട: ശബരിമലയില്‍ കയറിയത് വിശ്വാസികളല്ല അവിശ്വാസികളാണെന്നും അതിനാല്‍ പരിഹാരക്രിയ നടത്തണമെന്നും പന്തളം കൊട്ടാരം പ്രതിനിധി. പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ ശുദ്ധികലശം നടത്തണമെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്.

താന്ത്രിക വിധിപ്രകാരം ശുദ്ധികലശമോ പുണ്യാഹമോ തളിക്കണം. ഇക്കാര്യം തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളല്ല ആക്ടിവിസ്റ്റുകളാണ് ശബരിമലയിലെത്തിയ യുവതികളെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശബരിമലയെ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ആക്ടിവിസ്റ്റുകള്‍ കാണരുത്. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യാത്ര തുടങ്ങുന്നതിന് മുന്‍പ് പൊലീസിന് രണ്ട് യുവതികളുടെ പശ്ചാത്തലം അന്വേഷിക്കാമായിരുന്നു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുത്. ആക്ടിവിസ്റ്റുകള്‍ എത്തിയപ്പോഴാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പന്തളം കൊട്ടാരം പ്രതിനിധി ശുദ്ധിക്രിയ നടത്തണമെന്നു പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്.

Advertisment