Advertisment

പന്തളം കൊട്ടാരത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; പങ്കെടുക്കുമെന്ന് കൊട്ടാരം പ്രതിനിധി

New Update

Advertisment

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ലഭിച്ചുവെന്ന് പന്തളം കൊട്ടാരം അറിയിച്ചു.

തന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി അറിയിച്ചു. ശബരിമലയില്‍ ആചാരലംഘനം പാടില്ലെന്ന് അറിയിക്കും.

നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തിനുശേഷമായിരിക്കും ചര്‍ച്ച. വൈകീട്ട് മൂന്നരയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

സെപ്തംബര്‍ 28 ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിനുപിന്നാലെ സര്‍ക്കാര്‍ പന്തളം കൊട്ടാരത്തേയും തന്ത്രിയേയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ഇരുവരും പിന്‍മാറിയിരുന്നു.

Advertisment