Advertisment

പാപ്പൻ ചികിത്സ സഹായ നിധി സമാഹരണം പൂർത്തിയായി

New Update

എടത്വ : ക്യാൻസർ രോഗിയായ ആനപ്രമ്പാൽ തെക്ക് പതിനൊന്നിൽചിറ കുട്ടിപാപ്പൻ്റെ തുടർ ചികിത്സയ്ക്കായി നടത്തിയ ധന സമാഹരണം പൂർത്തിയായി. കഴിഞ്ഞ 4 ദിവസങ്ങളായിട്ടാണ് ഭവനങ്ങൾ സന്ദർശിച്ചത്.ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ റവ.ഫാദർ ഷിജു മാത്യം ആണ് യജ്ഞം ഉദ്ഘാടനം ചെയ്തത്.

Advertisment

publive-image

45ൽ അധികം വർഷമായി മത്സ്യ കച്ചവടം നടത്തുന്ന പാപ്പന് നടുവ് വേദന അനുഭവപെട്ടതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് ക്യാൻസർ ബാധിച്ചതായി അറിഞ്ഞത്.

ഏക മകൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്. തുടർ ചികിത്സക്കും പരിശോധനകൾക്കും , മറ്റും യാതൊരു നിർവാഹവും ഇല്ലാത്തതിനെ തുടർന്നാണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ രക്ഷാധികാരിയായി സമിതി രൂപികരിച്ചതെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.പാപ്പൻ്റെ ശസ്ത്രക്രിയ ചൊവ്വാഴ്ച നടന്നു.

ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്,ആനി ഈപ്പൻ,പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ,ജെയിംസ് ചീരംകുന്നേൽ ,കെ.കെ. ഉത്തമൻ ,സി.കെ പ്രസന്നൻ, ടി.ഡി.സുരേന്ദ്രൻ,വർഗ്ഗീസ് വർഗ്ഗീസ്, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ,അജയൻ മറ്റത്തിൽ ,അനീഷ് ജോൺ,ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ നേതൃത്വം നല്കി.

papan treatment help
Advertisment