Advertisment

പേപ്പർ പേന ഉപയോഗിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം മാത്രമല്ല, കരുണയും കരുതലും കൂടിയാണ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: പ്ലാസ്റ്റിക്കിന്റ ദൂഷ്യവശങ്ങൾ മനസിലാക്കി ജി.എൽ.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലിൽ സയൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ പേപ്പർ പേന നിർമ്മാണ പരിശീലനം നടന്നു.വിദ്യാർത്ഥികളും അധ്യാപകരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നു പേനകൾ.

Advertisment

publive-image

ഒരു വർഷം ധാരാളം പേനകൾ ഉപയോഗിക്കുന്നു. മഷി കഴിഞ്ഞ ശേഷം പുറന്തള്ളുന്ന പേനകൾ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പേപ്പർ പേന ഉപയോഗിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം മാത്രമല്ല,ഇപ്പോൾ ഭിന്നശേഷിക്കാരോടുള്ള കരുണയും കരുതലും കൂടിയാണ്.

ഭിന്നശേഷിക്കാരനും പി.ടി.എ അംഗവുമായ തെക്കൻ ഷൗക്കത്തിന്‍റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി പേപ്പർ പേന നിർമ്മാണ പരിശീലനം നടത്തി. അധ്യാപികയായ സി.കെ ഹസീന മുംതാസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

publive-image

ഒരു അപകടത്തെ അതിജീവിച്ച തെക്കൻ ഷൗക്കത്ത് തന്‍റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികൾ ചന്തമാർന്ന പേപ്പർ പേനകൾ നിർമ്മിച്ചു. ഉണ്ടാക്കിയപേപ്പർ പേനകൾ വിവിധ മത്സര വിജയികൾക്ക് സമ്മാനമായി നൽകി. എ.സീനത്ത്, സി.ജമീല, എൻ.അലി അക്ബർ, കെ.രമാദേവി, സി.പി വഹീദ, എ.പി സാലിഹ, പി.പ്രിയ, ഇ.പ്രിയങ്ക, കെ.ഷീബ എന്നിവർനേതൃത്വം നൽകി.

Advertisment