Advertisment

പാപ്പൻ ചികിത്സ സഹായ നിധി ശേഖരണം തുടരും...

New Update

publive-image

Advertisment

തലവടി: ക്യാൻസർ രോഗിയായ ആനപ്രമ്പാൽ തെക്ക് പതിനൊന്നിൽചിറ കുട്ടിപാപ്പൻ്റെ തുടർ ചികിത്സയ്ക്കായി ഗ്രാമ വാസികൾ ഭവനങ്ങൾ സന്ദർശിച്ചു. ഇന്നലെ പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി ധനസമാഹരണം നടത്തി. വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. റവ. ഫാദർ ഷിജു മാത്യു യജ്ഞം ഉദ്ഘാടനം ചെയ്തു.

45ൽ അധികം വർഷമായി മത്സ്യ കച്ചവടം നടത്തുന്ന പാപ്പന് നടുവ് വേദന അനുഭവപെട്ടതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് ക്യാൻസർ ബാധിച്ചതായി അറിഞ്ഞത്.

publive-image

ഏക മകൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്. തുടർ ചികിത്സക്കും പരിശോധനകൾക്കും, ശസ്ത്രക്രിയയ്ക്കും മറ്റും യാതൊരു നിർവാഹവും ഇല്ലാത്തതിനെ തുടർന്നാണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ രക്ഷാധികാരിയായി സമിതി രൂപികരിച്ചതെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജെയിംസ് ചീരംകുന്നേൽ (ജനറൽ കൺവീനർ), കെ.കെ ഉത്തമൻ (കൺവീനർ), സി.കെ പ്രസന്നൻ (സെക്രട്ടറി), ടി.ഡി സുരേന്ദ്രൻ, വർഗ്ഗീസ് വർഗ്ഗീസ്, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ, അജയൻ മറ്റത്തിൽ എന്നിവർ നേതൃത്വം നല്കി.

പാപ്പൻ്റെ അക്കൗണ്ട് നമ്പർ: 10380100164577

FDRL0001038

9061805661

-ഡോ. ജോണ്‍സണ്‍ വി ഇടിക്കുള

alappuzha news
Advertisment