Advertisment

രാഹുലിന് പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം ; ഇതിനായി പപ്പുവിന് പപ്പിയെ കിട്ടി ;പ്രിയങ്കയെ അധിക്ഷേപിച്ച് സാംസ്‌കാരിക മന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയെ' പപ്പു കി പപ്പി'യോട് ഉപമിച്ച കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെ പരാമര്‍ശം വിവാദത്തില്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെയും പ്രാദേശിക നേതാക്കളോട് ഉപമിച്ച മഹേഷ് ശര്‍മ്മ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ നേതാവാണെന്നും ചൂണ്ടിക്കാണിച്ചു.അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഇരുവരും ഒന്നും പറയേണ്ടതില്ലെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു.

Advertisment

publive-image

സെക്കന്തരാബാദില്‍ പൊതുവേദിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവിനോട് ഉപമിച്ച മഹേഷ് ശര്‍മ്മ, രാഹുലിന് പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം. ഇതിനായി പപ്പുവിന് പപ്പിയെ കിട്ടിയെന്ന് പ്രിയങ്ക വാദ്രയെ ഉദ്ദേശിച്ച് മഹേഷ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ ഇരുവര്‍ക്കും മുകളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനമെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞദിവസം ശര്‍മ്മ നടത്തിയ മറ്റൊരു പരാമര്‍ശം വിവാദമായിരുന്നു. ദൈവത്തിന് ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ സാധ്യമാകും എന്നതായിരുന്നു വിവാദ പരാമര്‍ശം. തൊഴിലില്ലായ്മ, നിരക്ഷരത, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എന്നി വിഷയങ്ങളില്‍ ദൈവത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. തൊഴിലില്ലായ്മയുടെ പേരില്‍ ബിജെപി പ്രതിപക്ഷ പ്രതിഷേധം നേരിടുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

Advertisment