Advertisment

അനുമതിയില്ലാതെ പാരാഗ്ലൈഡിംഗും ഡ്രോണുകളുടെ പ്രവര്‍ത്തനവും; കുവൈറ്റില്‍ ശക്തമായ മുന്നറിയിപ്പ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: അനുമതിയില്ലാതെ അമേച്വര്‍ പാരാഗ്ലൈഡിംഗ്, വയര്‍ലെസ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റിംഗ്, റിമോട്ട് കണ്‍ട്രോള്‍ ഡ്രോണുകള്‍ നിയന്ത്രിക്കുന്നത് തുടങ്ങിയവ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് ഡിജിസിഎ.

ചട്ടം ലംഘിച്ച് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം വ്യോമസുരക്ഷ ശക്തമാക്കുന്നതിന് വേണ്ട നടപടികള്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ സുബ്ബിയ, ഖൈറാന്‍ എന്നിവിടങ്ങളില്‍ അനുമതിയില്ലാതെ പാരാഗ്ലൈഡിംഗ് നടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

Advertisment