Advertisment

പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം; ജാവലിന്‍ ത്രോയില്‍ സുമിത് ആന്റിലിന് ലോക റെക്കോഡ്‌

New Update

publive-image

Advertisment

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ ലോക റെക്കോർഡോടെയാണ് സുമിത് ആൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്.

ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്.

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്. ഇന്നു മാത്രം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിൽ അവനി ലെഖാരയാണ് ഇതിനു മുൻപ് സ്വർണം നേടിയത്.

പുരുഷൻമാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കതൂനിയയും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജാരിയയും വെള്ളി നേടി. ജാവലിൻ ത്രോയിൽ സുന്ദർ സിങ് ഗുർജാറിന്റെ വകയാണ് വെങ്കലം.

Advertisment