Advertisment

പറവൂരിൽ മൂന്നര വയസ്സുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ മരിച്ചനിലയിൽ; കുഞ്ഞിനെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തുവെന്ന് പ്രാഥമിക നിഗമനം

New Update

publive-image

Advertisment

കൊച്ചി: ജില്ലയിലെ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ മിൽസ് റോഡിൽ താമസിക്കുന്ന സുനിൽ, ഭാര്യ കൃഷ്‌ണേന്ദു, മൂന്നര വയസുള്ള മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിലും ഭാര്യയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ്. കുട്ടിയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അബുദാബിയിൽ ലിഫ്റ്റ് ടെക്‌നീഷ്യനായിരുന്നു സുനിൽ.

കുട്ടിയെ കൊലപ്പെടുത്തിയശേഷം ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ടു മുറികളിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണു സുനിലിനെയും കൃഷ്ണേന്ദുവിനെ കണ്ടത്. മകൻ ആരവ് കൃഷ്ണ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു.

കുട്ടിയുടെ കഴുത്തിൽ കരിവാളിച്ച പാട് ഉണ്ട്. സാമ്പത്തികമായും കുടുംബപരമായും ഇവർക്കു മറ്റു പ്രശ്നങ്ങൾ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള യഥാർഥ കാരണം പൊലീസിനും വ്യക്തമല്ല.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment