നരേന്ദ്ര മോദിയായി വെള്ളിത്തിരയിലെത്താന്‍ തന്നേക്കാള്‍ മികച്ചതായി ആരുമുണ്ടാകില്ലെന്ന് ബോളിവുഡ് താരം പരേഷ് റാവല്‍: വേണ്ട വന്നാല്‍ താന്‍ മറ്റൊരു മോദി ചിത്രം നിര്‍മ്മിക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ന്യൂഡെല്‍ഹി: നരേന്ദ്ര മോദിയായി വെള്ളിത്തിരയിലെത്താന്‍ തന്നേക്കാള്‍ മികച്ചതായി ആരുമുണ്ടാകില്ലെന്ന് ബോളിവുഡ് താരം പരേഷ് റാവല്‍. വിവേക് ഒബ്‌റോയ് നായകനാകുന്ന ‘പി.എം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി, ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് റാവലിന്റെ പ്രതികരണം.

തന്റെ മോദി ചിത്രവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പരേഷ് റാവലിന്റെ തീരുമാനം. ചിത്രം തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് പറഞ്ഞ റാവല്‍, ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അറിയിച്ചു.

മോദിയുടെ ജീവിതത്തെ കുറിച്ച് സിനിമ ചെയ്യുമെന്ന് പരേഷ് റാവല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനിടെയിലാണ് ഒബ്‌റോയിയെ കേന്ദ്ര കഥാപാത്രമാക്കി ഒമംഗ് കുമാര്‍ മോദി ചിത്രവുമായി രംഗത്ത് വരുന്നത്. ഇതിലെ നീരസമാണ് അഹമ്മദാബാദ് ഈസ്റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പി കൂടിയായ താരത്തിന്റെ പ്രതികരണത്തിന് കാരണം.

×