പാരീസിലെ ബേക്കറിയില്‍ പൊട്ടിത്തെറി: രണ്ടു മരണം, നിരവധിപേര്‍ക്ക് പരിക്ക്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, January 12, 2019

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസ് നഗര മധ്യത്തിലെ ഒരു ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മരണം. മരിച്ചവര്‍ രണ്ടു പേരും അഗ്നിശമന സേനാംഗങ്ങളാണ്. 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്. വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്ന് ആദ്യം പറഞ്ഞ ഫ്രഞ്ച് ആഭ്യന്തര മന്ത്രി പിന്നീട് മരണപ്പെട്ടവരുടെ എണ്ണം രണ്ടാണെന്ന് തിരുത്തി. രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാതക ചോര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊട്ടിത്തെറി തടയുന്നതിനായി എത്തിയ അഗ്നശമന സേനാംഗങ്ങളാണ് മരിച്ചത്. ബേക്കറിക്ക് സമീപമുണ്ടായിരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

×