പാരീസില്‍ അവധിയാഘോഷിച്ച് കരീന കപൂറും തൈമുറും; ചിത്രങ്ങള്‍ വൈറല്‍

ഫിലിം ഡസ്ക്
Friday, January 11, 2019

പാരിസ്: സെയ്ഫ് അലിഖാനെയും കരീന കപൂറിനെയും പോലെ പാപ്പരാസികളുടെ കണ്ണിലുണ്ണിയാണ് തൈമുര്‍. തുടക്കത്തില്‍ ഫോട്ടോഗ്രാഫറെ കാണുമ്പോള്‍ മുഖംമറച്ച് നടന്ന തൈമുര്‍ ഇപ്പോള്‍ ഫോട്ടോയ്ക്ക് കൃത്യമായി പോസ് ചെയ്യാറുണ്ട്.

ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി സെയ്ഫും കുടുംബവും സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കാണ് പറന്നത്. മഞ്ഞില്‍ കളിക്കുന്ന തൈമുറിന്റെ ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, കരീനയ്‌ക്കൊപ്പം ഫ്രാന്‍സില്‍ നിന്നുള്ള തൈമുറിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്.

അതേസമയം, തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് പാപ്പരാസികളോട് സെയ്ഫ് അലി ഖാന്‍ നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി വരുന്ന പ്രായമാണ്, അതിനാല്‍ ഫോട്ടോ എടുക്കരുത്. വീട്ടിനു മുന്നില്‍ കാത്തുനിന്ന് ഫോട്ടോ എടുക്കാതിരിക്കാനും സെയ്ഫ് അഭ്യര്‍ഥിച്ചിരുന്നു. പാപ്പരാസി സംസ്‌കാരം തൈമൂറിനെ ബാധിക്കരുതെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. എല്ലാ ദിവസവും തൈമൂറിനെക്കുറിച്ച് ഫോട്ടോയും വാര്‍ത്തയും വരുന്ന് തനിക്ക് ഇഷ്ടമല്ലെന്ന് കരീനയും പറഞ്ഞിരുന്നു.

×