Advertisment

പരിയാരം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ ദയനീയ പരാജയം; ലഭിച്ചത് രണ്ടു സീറ്റുകള്‍ മാത്രം ! നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍

New Update

publive-image

പരിയാരം: ചാലക്കുടി നിയോജകമണ്ഡലത്തിലെ പരിയാരം പഞ്ചായത്തില്‍ ചരിത്രത്തിലെ ദയനീയ പരാജയം കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. 15-ല്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ പാര്‍ട്ടിയിലെ നേതൃമാറ്റം വേണമെന്ന ആവശ്യവും ശക്തമായി. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.

Advertisment