Advertisment

പാര്‍ലമെന്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും; ബജറ്റ് അവതരിപ്പിക്കുന്നത് ഫെബ്രുവരി ഒന്നിന്‌

New Update

publive-image

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന് തുടങ്ങും. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. ഇക്കുറി സഭ അഞ്ചുമണിക്കൂര്‍ സമ്മേളിക്കും. ചോദ്യോത്തരവേളയുമുണ്ടാവും. മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. സന്ദര്‍ശകരെ അനുവദിക്കില്ല.

കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂര്‍മാത്രമേ സഭകള്‍ സമ്മേളിച്ചിരുന്നുള്ളൂ. ചോദ്യോത്തരങ്ങള്‍ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ സമ്മേളനത്തിലെന്നപോലെ ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്സഭയും രാജ്യസഭയും ചേരുക.

Advertisment