Advertisment

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം; പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും മഹാത്മാ ​ഗാന്ധി പ്രതിമ നീക്കി

New Update

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രധാന കവാടത്തില്‍ നിന്നും മഹാത്മാ ​ഗാന്ധി പ്രതിമ നീക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാ​ഗമായാണ് പ്രതിമ താത്ക്കാലികമായി നീക്കിയത്.

Advertisment

publive-image

പ്രധാന കവാടത്തിന് മുന്നിലുള്ള 16 അടി ഉയരമുള്ള പ്രതിമയാണ് മാറ്റിയത്. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഇത് ​ഗേറ്റ് നമ്ബര്‍ 2നും 3 നും ഇടയിലുള്ള സ്ഥലത്തേക്കാണ് മാറ്റി സ്ഥാപിച്ചത്.

എന്നാല്‍ പാര്‍ലമെന്റില്‍ സാധാരണ പ്രതിപക്ഷ അം​ഗങ്ങളുടെ പ്രതിഷേധം സ്ഥിരമായി നടക്കുന്ന സ്ഥലത്തായിരുന്നു പ്രതിമയുണ്ടായിരുന്നത്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചതും ഇവിടെയായിരുന്നു. 1993ല്‍ ശിവരാജ് പാട്ടീല്‍ സ്പീക്കറായിരുന്ന കാലയളവിലാണ് പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടത്. അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയാണ് പ്രതിമ സ്ഥാപിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം 20000 കോടി രൂപ ചെലവിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത്. ഏറെ വിവാദമായ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാര്‍ലമെ‍ന്റ് നിര്‍മ്മാണ പദ്ധതിക്ക് ജനുവരി 5നാണ് സുപ്രീം കാേടതി അനുമതി നല്‍കിയത്.

parliment gandhi statue
Advertisment