Advertisment

അരിസ്‌റ്റോ സുരേഷിന്റെ ആലാപനത്തില്‍ ‘പരോളി’ലെ കിടിലന്‍ ഗാനം പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

മമ്മൂട്ടി ചിത്രം പരോളില്‍ അരിസ്‌റ്റോ സുരേഷ് പാടിയ വീഡിയോ ഗാനമെത്തി. പരോള്‍ കാലം നല്ലൊരു പരോള്‍ കാലം എന്നു തുടങ്ങുന്ന ഈ ഗാനം എഴുതിയിരിക്കുന്നതും സുരേഷ് തന്നെയാണ്. നവാഗത സംവിധായകന്‍ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിലെ മമ്മൂട്ടിയുടെ സഖാവ് കഥാപാത്രം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.

Advertisment

publive-image

ബാഹുബലിയിലെ കാലകേയനിലൂടെ ശ്രദ്ധേയനായ പ്രഭാകറും പരോളില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. പ്രഭാകറിന്റെ ആദ്യമലയാള ചിത്രമാണ് പരോള്‍. ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്. കമ്മ്യൂണിസ്റ്റ്കാരനും. കര്‍ഷകനുമായ അലക്‌സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ലാലു അലക്‌സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍. മാര്‍ച്ച് 31ന് റിലീസ് ചെയ്യേണ്ടിയിരുന്ന പരോള്‍ ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതികമായ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തത് കൊണ്ടാണ് റിലീസ് തിയതി മാറ്റി വെച്ചിരിക്കുന്നത്.

Advertisment