Advertisment

വിരമിച്ചതിന് പിന്നാലെ പാര്‍ത്ഥിവ് പട്ടേലിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്‌

New Update

publive-image

മുംബൈ: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ത്ഥിവ് പട്ടേലിനെ ടീമിലെത്തിച്ച് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ്. പുതിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള ടാലന്റ് സ്‌കൗട്ട് ആയാണ് പാര്‍ത്ഥിവിന്റെ നിയമനം.

‘പാർഥിവ് പട്ടേൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ട്. കളത്തിൽ സജീവമായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ ക്രിക്കറ്റിലെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിലുള്ള ആഴമായ അനുഭവ പരിജ്ഞാനവും അറിവുംകൊണ്ട് കൂടുതൽ പ്രതിഭകളെ കണ്ടെത്തുന്ന മുംബൈ ഇന്ത്യൻസ് സംഘത്തിൽ പാർഥിവ് പട്ടേലിനെക്കൂടി ഉൾപ്പെടുത്തുന്നതിൽ സന്തോഷം.

മുംബൈ ഇന്ത്യൻസ് എന്താണെന്നും ടീമിന്റെ ലക്ഷ്യമെന്താണെന്നും ടീമിന് വേണ്ടതെന്താണെന്നും അദ്ദേഹത്തിന് അറിയാം. മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് പാർഥിവ് പട്ടേലിന് സ്വാഗതം’ – ടീം ഉടമ ആകാശ് അംബാനി പറഞ്ഞു.

Advertisment