Advertisment

മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്‍റെ ട്വീറ്റ് റി ട്വീറ്റ് ചെയ്‌തുകൊണ്ട് പൊലീസ് നിയമഭേദഗതിക്കെതിരെ നടി പാര്‍വതി

author-image
ഫിലിം ഡസ്ക്
New Update

പൊലീസ് നിയമഭേദഗതിക്കെതിരെ നടി പാര്‍വതി രംഗത്ത് . പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്‌തുകൊണ്ടാണ് 118 എ പിന്‍വലിക്കണമെന്ന് പാര്‍വതി ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

publive-image

പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ആരോപിക്കുന്ന ശശികുമാറിന്റെ ട്വീറ്റാണ് പാര്‍വതി റിട്വീറ്റ് ചെയ്തത്.

സിനിമാ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കെതിരായ വ്യാപക സൈബര്‍ ബുള്ളിയിങ് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 118 എ കൊണ്ടുവന്നത്.

ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങിന് ഇരയായ ഒരു താരം കൂടിയാണ് പാര്‍വതി. 118 എ ക്കെതിരെ പാര്‍വതി തന്നെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

parvathi response
Advertisment