Advertisment

ഒടുവില്‍ പാര്‍വ്വതിയുടെ വര്‍ത്തമാനം ഫെബ്രുവരിയില്‍ തിയേറ്ററുകളിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

ദേശവിരുദ്ധവും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച വര്‍ത്തമാനം ഒടുവില്‍ തിയേറ്ററുകളിലേക്ക്.

Advertisment

publive-image

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റി പ്രദര്‍ശനാനുമതി നല്‍കിയതോടെയാണ് ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലേക്കെത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ആര്യാടന്‍ ഷൗക്കത്താണ്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച്‌ ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്ക് പോയ മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.

ഫൈസ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയായാണ് ചിത്രത്തില്‍ പാര്‍വ്വതി എത്തുന്നത്. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കള്‍ ഒന്നിക്കുന്ന ചിത്രം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബെന്‍സി പ്രൊഡക്ഷസിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

parvathy film3
Advertisment