Advertisment

'രഹസ്യങ്ങളും അനുഭവങ്ങളും പങ്കുവെക്കാതിരിക്കാൻ അവർ ഞങ്ങളെ ഒന്നിക്കാൻ അനുവദിച്ചില്ല, അറിഞ്ഞത് ഡബ്ല്യൂസിസിയിൽ വന്നതിനു ശേഷം'

author-image
ഫിലിം ഡസ്ക്
New Update

പുരുഷാധിപത്യമുള്ള സിനിമാ മേഖലയിൽ സ്ത്രീകൾ പരസ്പരം ഇടകലരാൻ അനുവാദമുണ്ടായിരുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. പരസ്പരം രഹസ്യങ്ങളും അനുഭവങ്ങളും പങ്കുവെക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. ഡബ്ല്യൂസിസിയിൽ വന്നതിന് ശേഷമാണ് തങ്ങൾ എല്ലാം മനസിലാക്കിയതെന്നും താരം വ്യക്തമാക്കി. ഓപണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ അഭിപ്രായം.

Advertisment

publive-image

ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങള്‍ നടിമാര്‍ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നുവെന്നാണ് പാർവതി പറഞ്ഞത്. സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല. നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു.

ഡബ്ല്യുസിസിയില്‍ വന്നതിനുശേഷമാണ് ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ മനസിലാക്കുന്നത്. ഞങ്ങളുടെ രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു- പാർവതി വ്യക്തമാക്കി.

സിനിമയുടെ കരാറിൽ ഒപ്പിടുന്നതിന് മുൻപ് തിരക്കഥ വായിക്കണം എന്ന് പറയുന്നതിനെ പലരും പരിഹസിച്ചിരുന്നു എന്നും താരം തുറന്നു പറഞ്ഞു.

എന്താണ് അവതരിപ്പിക്കാനുള്ളതെന്ന് അറിയാനായി തിരക്കഥ വായിക്കുന്നത് ഒരു വ്യക്തിയുടെ അവകാശം പോലുമല്ല എന്ന മട്ടിലായിരുന്നു പലരുടേയും ചോദ്യങ്ങൾ. പുതുമുഖങ്ങളെ സംബന്ധിച്ചാണെങ്കില്‍ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും ഔദാര്യം പോലെയാണ് അവസരങ്ങളെക്കുറിച്ച് അവരെ തോന്നിപ്പിച്ചിരുന്നതെന്നും പാർവതി പറഞ്ഞു.

film news parvathy thiruvoth
Advertisment