Advertisment

നാല് സംസ്ഥാനങ്ങളില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുന്നതിന് ആര്‍ടി- പിസിആര്‍ പരിശോധനയില്‍ കൊവിഡ്‌ നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് നിര്‍ബന്ധം

New Update

publive-image

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങളില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുന്നതിന് ആര്‍ടി- പിസിആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് നിര്‍ബന്ധം. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍നിന്ന് വിമാന മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്കാണ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്.

വിമാനയാത്രക്കാര്‍ മഹാരാഷ്ട്രയിലെ വിമാനത്താവളത്തില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് സ്രവം നല്‍കി പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദ്ദേശം. റോഡുമാര്‍ഗം സംസ്ഥാനത്തേക്ക് എത്തുന്നവരുടെ താപനില അതിര്‍ത്തി ജില്ലകളിലേക്ക് പ്രവേശിക്കുമ്പോള്‍തന്നെ പരിശോധിക്കണമെന്നും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisment