Advertisment

പന്തളത്ത് ആംബുലന്‍സ് ഇടിച്ച്‌ പോപുലര്‍ഫ്രണ്ട് പ്രാദേശിക നേതാവ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പന്തളം: പന്തളത്ത് ആംബുലന്‍സ് ഇടിച്ച്‌ പോപുലര്‍ഫ്രണ്ട് പ്രാദേശിക നേതാവ് മരിച്ചു. പന്തളം മങ്ങാരം പുലിക്കുഴി മണ്ണില്‍ അജിയുടെ മകന്‍ അജാസ് മുഹമ്മദ്(22) ആണ് മരിച്ചത്.

Advertisment

publive-image

പോപുലര്‍ഫ്രണ്ട് മുട്ടാര്‍ യൂണിറ്റ് സെക്രട്ടറിയാണ്.ഇന്ന് ഉച്ചക്ക് പന്തളം ത്രിലോക് സിനിമാസിന്റെ മുന്നിലായിരുന്നു അപകടം.

പന്തളത്ത് നിന്നും കുരമ്പാലയ്ക്ക് സ്കൂട്ടറില്‍ പോയ അജാസ് മുന്നില്‍ പോയ കാര്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് കാറിന്റെ പിന്നിലിടിച്ച്‌ റോഡിലേക്ക് വീഴുകയായിരുന്നു. ഈസമയം അടൂര്‍ ഭാഗത്തു നിന്നെത്തിയ ആംബുലന്‍സ് അജാസിന്റെ ദേഹത്തു കൂടി കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ അജാസിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment