Advertisment

പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിബിഐയ്ക്ക്

New Update

publive-image

Advertisment

പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് സിബിഐയ്ക്ക് കൈമാറും. മാനദണ്ഡങ്ങൾ പ്രകാരം അന്വേഷണം സിബിഐയ്ക്ക് വിടാൻ ശുപാർശ. പണം തട്ടിയത് മാക്ട് അക്കൗണ്ട് വഴിയാണ്.

കനറാ ബാങ്ക് രണ്ടാം ശാഖയിൽനിന്ന് ജീവനക്കാരൻ വിജീഷ് വർഗീസ് 8.13 കോടി തട്ടിപ്പ് നടത്തിയതാണ് കേസ്. അന്വേഷണ ചുമതല ഉണ്ടായിരുന്ന സംസ്ഥാന ക്രൈബ്രാഞ്ചിൽ നിന്നുമാണ് സിബിഐയ്ക്ക് കൈമാറുന്നത്.

അതേസമയം, കനറാ ബാങ്ക് രണ്ടാം ശാഖയിൽ, ക്ലോസ് ചെയ്യാൻ അക്കൗണ്ട് ഉടമകൾ ആവശ്യപ്പെട്ട എസ്.ബി. അക്കൗണ്ടുകളും ബാങ്കിലെ കാഷ്യർ കം ക്ലാർക്കായിരുന്ന പ്രതി തട്ടിപ്പിനായി ദുരുപയോഗം ചെയ്തെന്നാണ് റിപ്പോർട്ട്.

ഉടമകളുടെ ആവശ്യപ്രകാരം എസ്.ബി. അക്കൗണ്ടുകൾ ക്ലോസ് ചെയ്തെന്ന് വരുത്തുകയും തട്ടിപ്പിനായി ഇവ നിലനിർത്തുകയും ചെയ്തെന്ന് ഓഡിറ്റിൽ കണ്ടെത്തി. ദീർഘകാല നിക്ഷേപങ്ങൾ ക്ലോസ് ചെയ്ത പണം ഇത്തരം ഒൻപത് അക്കൗണ്ടുകളിലേക്ക് ആദ്യം നിക്ഷേപിച്ചത്. 82 ഇടപാടുകൾ ഈ രീതിയിൽ നടത്തി.

പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കപ്പെടുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കേണ്ടതാണ്. എന്നാൽ, ഇത് ഒഴിവാക്കാൻ, അക്കൗണ്ടിൽനിന്നു മൊബൈൽ ഫോൺ നമ്പർ നീക്കി. പിന്നീട്, ഈ അക്കൗണ്ടുകളിലെ തുക പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി. സ്വന്തം പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക് വിജീഷ് വർഗീസ് 5,39,79,448 രൂപയാണ് മാറ്റിയത്. ഭാര്യയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്ക് 2,54,44,170 രൂപയും മാറ്റിയെന്നും ഓഡിറ്റിൽ കണ്ടെത്തി.

pathanamthitta news
Advertisment