Advertisment

സ്‌കൂളിലെ മലയാളം ക്ലബ്ബിലേയ്ക്ക് 501 പുസ്തകങ്ങൾ സംഭാവന നൽകും; പത്തനംതിട്ട ജില്ലാ സംഗമം ദശവാർഷികാഘോഷം 15 ന്

New Update

ജിദ്ദ: ജിദ്ദ ഇന്റർനാഷണൽ ഇന്തൃന്‍ സ്‌ക്കൂളില്‍ കഴിഞ്ഞ വർഷം ആരംഭിച്ച മലയാളം ക്ലുബ്ബിലേയ്ക്ക് 501 പുസ്തകങ്ങൾ സംഭാവനയായി നൽകുമെന്ന് പത്തനംതിട്ട ജില്ല നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ഭാരവാഹികൾ അറിയിച്ചു. ഇതുൾപ്പെടെ വിവിധങ്ങളായ പരിപാടികളോടെയാണ് ദശവാർഷികം ആഘോഷിക്കുന്ന സംഘടനയുടെ വാർഷികാചരണമെന്ന് പി.ജെ.എസ് ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി പതിനഞ്ചു വെള്ളിയാഴ്ച ജിദ്ദ റിഹേലിയിലെ അല്‍ ഖദീര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ദശവാര്ഷികാഘോഷം ആരംഭിക്കുന്നത്. സ്‌കൂളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണത്തിന് ചടങ്ങില്‍ തുടക്കം കുറിക്കും.

Advertisment

publive-image

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉയര്‍ന്ന മാര്‍ക്കുനേടിയ പി.ജെ.എസ്. അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ പി.ജെ.എസിന്റെ പ്രഥമ പ്രസിഡന്റ് മെഹബൂബ് അഹ്മദ് ഉദ്ഘാടനം ചെയ്യുന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് പി.ജെ.എസ് സ്ഥാപക അംഗങ്ങളെയും ആദരിക്കും.

പി. ജെ. എസ് ഏർപ്പെടുത്തിയിട്ടുള്ള "ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ്" ദാനവും ഉണ്ടായിരിക്കും. ജിദ്ദയിലെ കലാ സാംസ്‌ക്കാരിക സാഹിത്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നവരിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതെന്നും ഈ വർഷത്തെ ജേതാവ് ജിദ്ദയിലെ പ്രശസ്ത നൃത്ത അധ്യാപിക പ്രസീത മനോജ് ആണെന്നും ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് വർഷങ്ങളായി പി ജെ. എസ്. "ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ്" ഏർപ്പെടുത്തിയിട്ട്. പി.ജെ.എസിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിലെ മുഖ്യ വിഷയങ്ങളേയും, അംഗങ്ങളുടെ കലാ സാംസകാരിക മേഖലകളിലെ കഴിവുകളേയും ഉൾകൊള്ളിച്ചുകൊണ്ടുള്ള "സ്നേഹ സ്മരണീക" എന്ന സുവനറിന്റെ പ്രകാശനവും വാർഷികാഘോഷ വേദിയിൽ അരങ്ങേറും.

പ്രശസ്ത നൃത്താധ്യാപിക സുധ രാജു അണിയിച്ചൊരുക്കുന്ന പത്തനംതിട്ടയെക്കുറിച്ചുള്ള അവതരണ സംഗീത നൃത്തം ദശവാര്ഷികാഘോഷത്തിലെ പ്രത്യേക ഇനമായിരി ക്കുമെന്നും ഭാരവാഹികൾ വിവരിച്ചു. പി.ജെ.എസ് മുന്‍ പ്രസിഡന്റ് അനില്‍ ജോണ്‍ സംവിധാനം ചെയ്യുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന "താളം തെറ്റിയ താരാട്ട്" എന്ന സാമൂഹിക സംഗീത നാടകമാണ് സവിശേഷമായ മറ്റൊരിനം. ജിദ്ദയിലെ അറിയപ്പെടുന്ന നൃത്താധ്യാപകരായ പുഷ്പ സുരേഷ്, പ്രസീത മനോജ്, പ്രീത അജയന്‍, ബിന്ദു സണ്ണി എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്ത നൃത്തൃങ്ങള്‍, പ്രമുഖ ഗായകരെ അണിനിരത്തിയുള്ള ഗാനസന്ധ്യ എന്നിവയും പി. ജെ. എസ് ദശവാര്ഷികാഘോഷ പരിപാടിയെ കെങ്കേമമാക്കും. പി. ജെ. എസ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

പരിപാടിയിലേയ്ക്ക് എല്ലാ കലാ സ്നേഹികളേയും, സാമൂഹിക, സംസ്കാരിക സംഘടനകളെയും സംഘാടകർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: എബി ചെറിയാൻ 0502715302 / അനിൽ കുമാർ

Advertisment