Advertisment

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 13 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

New Update

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെയാണ്.

Advertisment

1)മേയ് 28 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിനിയായ 68 വയസുകാരി. 2)മേയ്21 ന് ദുബായില്‍ നിന്നും എത്തിയ പുറമറ്റം, വെണ്ണിക്കുളം സ്വദേശിനിയായ 72 വയസുകാരി. 3) മേയ് 21 ന് ദുബായില്‍ നിന്നും എത്തിയ ചെറുകോല്‍, കാട്ടൂര്‍ സ്വദേശിനിയായ 74 വയസുകാരി. 4)മേയ് 26 ന് കുവൈറ്റില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനിയായ 27 വയസുകാരി. 5)മേയ് 29ന് ഡല്‍ഹിയില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിനിയായ 29 വയസുകാരി.‍

publive-image

6)മേയ് 27ന് ഗുജറാത്ത് നിന്നും എത്തിയ വളളംകുളം സ്വദേശിനിയായ 27 വയസുകാരി. 7)മേയ് 28ന് കുവൈറ്റില്‍ നിന്നും എത്തിയ തുമ്പമണ്‍, മുട്ടം സ്വദേശിനിയായ 58 വയസുകാരി. 8)മേയ് 28ന് കുവൈറ്റില്‍ നിന്നും എത്തിയ തുമ്പമണ്‍, മുട്ടം സ്വദേശിയായ 60 വയസുകാരന്‍. 9) മേയ് 29ന് അബുദാബിയില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 41 വയസുകാരന്‍. 10)ജൂണ്‍ രണ്ടിന് ചെന്നൈയില്‍ നിന്നും എത്തിയ പെരുനാട്, മണിയാര്‍ സ്വദേശിയായ 28 വയസുകാരന്‍.

11) മേയ് 26ന് കുവൈറ്റില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിനിയായ 31 വയസുകാരി. 12)മേയ് 29ന് അബുദാബിയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 67 വയസുകാരന്‍. 13) മേയ് 22ന് ദുബായില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 64 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന്(7) രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് (7) ആരും രോഗവിമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25 ആണ്. നിലവില്‍ ജില്ലയില്‍ 77 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 72 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 42 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.



ജില്ലയില്‍ ആകെ 101 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (7) പുതിയതായി 27 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 90 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3327 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 895 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (7) തിരിച്ചെത്തിയ 31 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (7) എത്തിയ 292 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 4312 പേര്‍ നിരീക്ഷണത്തിലാണ്.

Advertisment