Advertisment

പത്തനംതിട്ട നഗരസഭയിൽ ഒരാഴ്ചത്തേക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പത്തനംതിട്ട നഗരസഭ മുഴുവൻ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

publive-image

ഒരാഴ്ചത്തേക്കാണ് നഗരസഭയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗതം ഉണ്ടാകില്ല. പത്തനംതിട്ട നഗരസഭയ്ക്ക് പുറമേ റാന്നി പഞ്ചായത്തിലെ 1,2 വാർഡുകളും കണ്ടെയിൻമെന്റ് സോണാക്കി. ജില്ലയിൽ ആകെ 181 പേർ രോഗികളായുള്ളത്. ഇതിൽ 12 പേർ ജില്ലയ്ക്ക് പുറത്താണ് ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേർ ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടു.

Advertisment