Advertisment

പത്തനംതിട്ട ജില്ലാ സംഗമം ദശ വാര്‍ഷികാഘോഷം വേറിട്ട ചേരുവകളോടെ ശ്രദ്ധേയമായി

New Update

ജിദ്ദ: കലാപരിപാടികളുടെ മേന്മകൊണ്ടും, മലയാളി സമൂഹത്തിന്റെ വൻ സാന്നിധ്യം കൊണ്ടും ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്) ദശ വാര്‍ഷികാഘോഷം വേറിട്ട കാഴ്ചയായി. ആദ്യ പ്രസിഡന്റും ഇപ്പോള്‍ നാട്ടിലെ പിജെഎസ്സ് യൂണിറ്റ് പ്രസിഡന്റും, പിജെഎസ്സ് സൊസൈറ്റി ചെയര്‍മാനുമായ അഹമ്മദ് മെഹബൂബ് പരിപാടി ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ വിലാസ് അടൂർ അദ്ധ്യക്ഷം വഹിച്ചു.

Advertisment

publive-image

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂള്‍ മലയാളം വിഭാഗത്തിന് പി ജെ എസ് നല്‍കുന്ന അഞ്ഞൂറ്റി ഒന്ന് മലയാളം പുസ്തകത്തിന്റെ ആദ്യ സെറ്റ് സ്കൂള്‍ മലയാളം അധ്യാപകന്‍ മൻസൂർ സി. റ്റി യ്ക്ക് നല്‍കി.

പത്താം വാര്‍ഷികത്തിന്റെ മുഖ്യ ചടങ്ങായ സ്മരണിക പ്രകാശനം മലയാളം ന്യൂസ്‌ ചീഫ് എഡിറ്റര്‍ മുസാഫിര്‍ നിര്‍വഹിച്ചു. ജിദ്ദയിലെ കലാസാംസ്കാരിക രംഗത്ത്‌ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വർഷംതോറും നൽകിവരുന്ന "ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാര്‍ഡ്" പ്രശസ്‌ത നർത്തകിയും, ഡാൻസ് ടീച്ചറുമായ പ്രസീത മനോജിനു മുഖ്യാതിഥി സമ്മാനിച്ചു. പന്ത്രണ്ടാം ക്ലാസ്സില്‍ ഏറ്റവും ഉയര്‍ന്ന മാർക്ക് വാങ്ങിയ മെംബര്‍മാരുടെ കുട്ടികളില്‍ വിത്സണ്‍ വലിയകാല അനിതാ ദമ്പതികളുടെ മകള്‍ മേഖാ മറിയം വിൽസനുള്ള എഡ്യൂക്കേഷണൽ അവാർഡും ചടങ്ങിൽ വിതരണം ചെയ്യുകയുണ്ടായി.

പിജെഎസ്സ് സ്ഥാപക അംഗങ്ങളെയും, വിവിധ കലാ പരിപാടികൾ ചിട്ടപ്പെടുത്തിയ അനില്‍ അടൂര്‍, ആർട്ടിസ്റ് അജയകുമാർ, ബേബി കുര്യച്ചൻ, നജീബ് വെഞ്ഞാറംമൂട്, പുഷ്പാ സുരേഷ്, സുധാ രാജു, ബിന്ദു സണ്ണി, പ്രസീദ മനോജ്‌, പ്രീത അജയകുമാര്‍, തുടങ്ങിയവരേയും വേദിയിൽ ആദരിച്ചു.

തുടർന്ന് അരങ്ങേറിയ വിവിധ കലാപരിപാടികൾ ദശ വാർഷികാഘോഷത്തെ വർണ്ണശബളമാക്കി.ശുഹൈബ് പന്തളം, അയൂബ് പന്തളം, വര്‍ഗീസ്‌ ഡാനിയല്‍, നൌഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, റോയ്‌ ടി. ജോഷ്വാ, സന്തോഷ്‌ ജി. നായര്‍, തക്ബീര്‍ പന്തളം, അലി തേക്കുതോട്, ജയന്‍ നായര്‍, അനില്‍ കുമാര്‍ പത്തനംതിട്ട, സാബു മോന്‍, മാത്യു തോമസ്‌, മനോജ്‌ മാത്യു അടൂര്‍, സഞ്ജയന്‍ നായര്‍, മനു പ്രസാദ്, സിയാദ് പടുതോട്, അനില്‍ ജോണ്‍, ജോസഫ്‌ നെടിയവിള, സജി ജോർജ്‌ കുറഞ്ഞാട്ട്, ഷറഫുദീന്‍ മൌലവി, സന്തോഷ്‌ കെ. ജോണ്‍, ജോര്‍ജ്ജ് വർഗീസ്, ആര്‍ടിസ്റ്റ് അജയകുമാര്‍, ജോസഫ് വടശേരിക്കര, രാജേഷ്‌ നായര്‍, നവാസ് ചിറ്റാർ, സന്തോഷ്‌ പൊടിയന്‍, അനിയന്‍ ജോര്‍ജ്ജ്, ആഷാ സാബു, സുശീല ജോസഫ്‌, തുടങ്ങിയവര്‍ നേതൃത്വം

Advertisment