Advertisment

ഡി.വൈ.എഫ്.ഐയില്‍ നിന്നും യുവതികള്‍ രാജിവെച്ചിട്ടില്ല; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി

New Update

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയില്‍ നിന്നും മൂന്ന് യുവതികള്‍ രാജിവെച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Advertisment

publive-image

2018 ഒക്ടോബര്‍ 19,20,21 തിയ്യതികളില്‍ കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളാരും രാജിവെക്കുകയോ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയോ ചെയ്തിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. എട്ടുപേരെയാണ് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുത്തത്.

ഡി.വൈ.എഫ്.ഐയില്‍ യുവതികളുടെ പ്രാതിനിധ്യം വര്‍ധിക്കുന്നുണ്ടെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന യുവതി-യുവാക്കള്‍ ഡി.വൈ.എഫ്.ഐയില്‍ എത്തുന്നുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Advertisment