Advertisment

കോട്ടയത്തു നിന്ന് നാടുവിട്ട എസ്‌ഐ മടങ്ങിയെത്തി ; നാടുവിടാന്‍ കാരണം ഇങ്ങനെ

New Update

കോട്ടയം : കോട്ടയത്തു നിന്ന് നാടുവിട്ട എസ്‌ഐ മടങ്ങിയെത്തി . ഇന്നലെ വൈകുന്നേരമാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കുരുവിള ജോർജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.

Advertisment

publive-image

പത്തനംതിട്ട റാന്നി പോലീസ് സ്റ്റേഷനിലെ എസ്ഐ ആയ കുരുവിള നാല് ദിവസമായി ജോലിക്കെത്തിയിരുന്നില്ല. വീട്ടിലും എത്താതിരുന്നതോടെയാണ് പിതാവ് പൊലീസിനെ സമീപിച്ചത്. പരാതി സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ വന്നതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെ പത്ത് മണിയോടെ കുരുവിള തിരിച്ചെത്തുകയായിരുന്നു.

എസ് ഐയുടെ തിരോധാനം കുടുംബാംഗങ്ങളെ മാത്രമല്ല പൊലീസിനെ കൂടിയാണ് പ്രതിസന്ധിയിലാക്കിയത്. കൊച്ചിയിൽ ഉന്നത ഉദ്യോഗസ്ഥന്റെ സമ്മർദ്ദം കാരണം സിഐ നാടുവിട്ടത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സമാനമായ സംഭവം ആണോ ഇതെന്നായിരുന്നു ആശങ്ക.

കുരുവിള ജോർജ് കഴിഞ്ഞ ദിവസം കർണാടകത്തിൽ എത്തിയിരുന്നതായി ആദ്യ അന്വേഷണത്തിൽ തന്നെ പൊലീസ് കണ്ടെത്തി. മൈസൂരിലെ എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്ന് കുടുംബം പ്രതികരിച്ചു. എസ്ഐ നാടുവിട്ടത് ജോലിയിലെ സമ്മർദംമൂലം അല്ലെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് നാടുവിടാൻ കാരണം എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

Advertisment