Advertisment

ഓടിളക്കി വീടിനുള്ളില്‍ കയറി ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു: സംഭവം പത്തനംതിട്ടയിൽ

New Update

publive-image

Advertisment

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. വള്ളിക്കോട് കോട്ടയം സ്വദേശി ബിജുവിനെയാണ് റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചയോടെയാണ് ഭാര്യ ജെസി താമസിച്ചിരുന്ന വാടക വീട്ടില്‍ എത്തി ബിജു ആക്രമണം നടത്തിയത്.

വീടിന്റെ മേല്‍ക്കൂരയുടെ ഓട് ഇളക്കി വീടിനുള്ളില്‍ കയറിയ ഇയാള്‍ ജെസിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലും തലയിലും മാരകമായി പരുക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭാര്യയെ വെട്ടിയതിന് പിന്നാലെയാണ് ബിജു വീടിനടുത്തുള്ള റബര്‍ തോട്ടത്തിലെത്തിയാണ് ബിജു ഉടുമുണ്ടില്‍ തൂങ്ങി മരിച്ചത്. നിരവധി ക്രിമിനല്‍ കേസുകകളില്‍ പ്രതിയാണ് മരിച്ച ബിജു. പോക്സോ കേസില്‍ റിമാന്റിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.

Advertisment