Advertisment

പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനെതിരെ മാവേലിക്കര ഒഐഒപി നിയോജകമണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി

New Update

publive-image

പത്തനംതിട്ട: പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനെതിരെയുള്ള O.I.O.P (വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്) മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി മാവേലിക്കര പോസ്റ്റോഫീസ് ജംഗ്ഷനിൻ ധർണ്ണ നടത്തി.

Advertisment

ധർണ്ണക്ക് മണ്ഡലത്തിലെ നാനാഭാഗത്തുനിന്നും വൻ ജനപങ്കാളിത്തമാണ് കാണാൻ കഴിഞ്ഞത്. ക്ഷമ നശിച്ച നികുതിദായകരുടെ ആവേശമാണ് പ്ളക്കാഡുകളും കൊടികളുമേന്തിയുമുള്ള ജാഥയിൽ പ്രതിഫലിച്ചത്.

മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് ഹരി മാധവ് ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി വിജയൻപിള്ള അദ്ധ്യക്ഷ പ്രസംഗവും, ജില്ലാ കോർഡിനേറ്റർ സജീവ് കാടാശ്ശേരി മുഖ്യ പ്രഭാഷണവും നടത്തി.

ജില്ലാ ജോ.സെക്രട്ടറി വർഗ്ഗീസ് പാറപ്പുറത്ത്, ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് സതീഷ് ചെങ്ങന്നൂർ, മണ്ഡ. വൈ. പ്രസി.തയ്യിൽ ജോർജ്ജ്, മണ്ഡ. ജോ. സെക്രട്ടറി സാമുവേൽ ബാബു. മാവേലിക്കര അഡ്മിൻ ജയരാജ്,സിൽസാ അലി, വിക്രമൻപിള്ള, സണ്ണി ജോർജ്, ഗോപലകൃഷ്ണകുറുപ്പ്, ഗോപാലകൃഷ്ണൻ തെക്കേക്കര, യോഹന്നാൻ പാലമേൽ എന്നിവർ ആശംസകൾ അറിയിച്ചു.

Advertisment