ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം “സ്നേഹ സ്മരണിക” മാഗസിൻ പുറത്തിറക്കി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, April 19, 2021

ജിദ്ദ: പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരുടെ ജിദ്ദയിലെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പിജെസ് ) ജില്ലയുടെ ചരിത്രവും, കലാ,സാഹിത്യ , സാംസ്കാരിക , സിനിമാ രംഗത്ത് പ്രവർത്തി ക്കുന്നവരുടെ സമുചിത്ര വിവരണങ്ങളോടു കൂടിയ മാഗസിൻ പുറത്തിറക്കി. “സ്നേഹ സ്മരണിക” എന്ന പേരിലുള്ള പ്രസിദ്ധീകരണം ജിദ്ദയിൽ പുറത്തിറങ്ങി. പുതുതായി സ്ഥാനം ഏറ്റെടുത്ത ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന് കൺവീനർ മനോജ് മാത്യു അടൂർ ആദ്യ കോപ്പി കൈമാറി.

പി ജെ എസ് മാഗസിൻ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലാമിന് കൺവീനർ മനോജ് മാത്യു അടൂർ നല്കുന്നു.

തുടർന്ന്, കോൺസുൽ ജനറലുമായി നടന്ന ലഘു കൂടിക്കാഴ്ചയിൽ പി ജെ എസിന്റെ കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ പ്രവർത്തങ്ങൾ വിശദമായി വിവരിക്കുകയും പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കോൺസുലേറ്റ് പുതുതായി ഇന്ത്യൻ സമൂഹത്തി നു വേണ്ടി ഏർപ്പെടുത്തുന്ന പദ്ധതികൾ അദ്ദേഹം വിവരിക്കുകയും അതിനു ഒരു പ്രവാസി സംഘടനാ എന്ന നിലയിൽ പിജെസ്ന്റെ സഹായസഹകരണങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

പിജെസ് വൈസ് പ്രസിഡൻറ് അഡ്മിൻ അലി റാവുത്തർ തേക്കുതോട്, പിജെസ് വൈസ്പ്രസി ഡൻറ് ആക്ടിവിറ്റി ജോസഫ് വര്ഗീസ്, ഉപദേശകസമിതി കൺവീനർ എബി ചെറിയാൻ മാത്തൂർ , മാഗസിൻ കമ്മറ്റി കൺവീനർ മനോജ് മാത്യുഅടൂർ മാഗസിൻ കമ്മിറ്റി മെംബർ മാരായ വിലാസ്അടൂർ , വർഗീസ് ഡാനിയൽ പങ്കെടുത്തു. മാഗസിനുമായുള്ള കൂടുതൽ വിവരങ്ങൾ മാഗസിൻ കൺവീനർ മനോജ് മാത്യു അടൂർ (നമ്പർ: 0564131736) നൽകുമെന്ന് സംഘാടകർ അറിയിച്ചു.

 

×