Advertisment

പോലീസുകാര്‍ നോക്കിനില്‍ക്കെ സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടി. 6 പേര്‍ക്ക് പരിക്ക്. പൊലീസ് ജീപ്പ് അടിച്ചുതകർത്തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം ∙ പത്തനാപുരത്ത് പോലീസുകാര്‍ നോക്കിനില്‍ക്കെ ഇടതുമുന്നണി കക്ഷികളായ സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ നടുറോഡിൽ പൊരിഞ്ഞ തല്ല് . പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം ആറ് പേർക്ക് പരുക്കേറ്റു.

പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ അടിച്ചുതകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രാദേശിക പ്രശ്നങ്ങളാണ് സംഘർഷത്തിനു കാരണമെന്നാണ് സൂചന.

cpm-cpi
Advertisment