Advertisment

‘പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ’; ‘പതിനെട്ടാം പടി’യിൽ മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മമ്മൂട്ടിയുടെ ‘പതിനെട്ടാം പടി’ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രം താരം പങ്കുവെച്ചത്. ചർച്ചാവിഷയം മറ്റൊന്നുമല്ല എന്നത്തേയും പോലെ തന്നെ ഇത്തവണയും വിഷയം അദ്ദേഹത്തിന്റെ പ്രായം തന്നെ. ‘പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ’ എന്ന പറഞ്ഞാണ് ആരാധകർ എത്തുന്നത്.

https://www.facebook.com/Mammootty/posts/10157141230452774

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ‘ഉറുമി’ക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒരു കൂട്ടം യുവാക്കളുടെ ജീവിത യാത്രയാണ് പതിനെട്ടാം പടിയുടെ പ്രമേയം. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisment