Advertisment

പതിനെട്ടാം പടിയിലെ മാസ് ലുക്ക് പുറത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മമ്മൂട്ടിയുടെ പുതിയ ചിത്രം പതിനെട്ടാം പടിയിലെ കിടിലൻ ലുക്ക് പുറത്ത്. ചിത്രത്തിൻ്റെ ഫേസ്ബുക്ക് പേജിലാണ് പുതിയ പോസ്റ്റ‍ർ ഷെയ‍ർ ചെയ്തിരിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ ശങ്ക‍ർ രാമകൃഷ്ണനാണ് തിരക്കഥയും സംവിധാനവും. തീക്ഷ്ണ നോട്ടവുമായി നിൽക്കുന്ന ജോണ്‍ എബ്രഹാം പാലയ്ക്കലിനെ പോസ്റ്ററിൽ കാണാം. ഡാവിഞ്ചിയുടെ തിരുവത്താഴത്തെ അനുസ്മരിക്കുന്ന വിധത്തിലുളള ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://www.facebook.com/PathinettamPadi.Movie/photos/a.285687175259266/533376667156981/?type=3

ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായാണ് എത്തുന്നതെന്നാണ് സൂചന. പുതുമുഖങ്ങൾ അണിനിരക്കുന്ന പതിനെട്ടാം പടിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, സുരാജ് വെഞ്ഞാറന്മൂട്, ലാലു അലക്സ്, മനോജ് കെ.ജയന്‍, മണിയന്‍ രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു

Advertisment