Advertisment

പത്തുകുടി സർവ്വീസ് സൊസൈറ്റിയുടെ പിന്തുണ എല്‍ഡിഎഫിന് !

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: ഇ ശ്രീധരൻ എംഎല്‍എ സ്ഥാനത്ത് ഒതുക്കപ്പെടേണ്ട വ്യക്തിയില്ലന്ന് പത്തുകുടി സർവ്വീസ് സൊസൈറ്റി പ്രസിഡണ്ട് ജി രാമചന്ദ്രൻ. പത്തുകുടി സർവ്വീസ് സൊസൈറ്റിയുടെ പിന്തുണ എല്‍ഡിഎഫിന് നൽകുമെന്നും ജി രാമചന്ദ്രൻ പറഞ്ഞു.

ഇടതു വലതു മുന്നണികളിൽ നിന്ന് സൊസൈറ്റിക്ക് നേട്ടമുണ്ടായിട്ടില്ല.  5 പതിറ്റാണ്ട് കോൺഗ്രസ്സിനൊപ്പം നിന്നിട്ടും സമുദായത്തെ വേണ്ടവിധത്തിൽ പരിഗണിച്ചില്ല. 2016 ൽ ബിജെപി സ്ഥാനാർത്ഥിയായി നെന്മാറയിൽ മത്സരിച്ചെങ്കിലും ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചു.

പിന്നോക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യം പത്തു കുടിക്കും ലഭ്യമാക്കണമെന്ന അവശ്യം ഇതുവരെയും കേരളം ഭരിച്ചവർ അംഗീകരിച്ചില്ലെന്നും രാമചന്ദ്രൻ പറഞ്ഞു. രമേശൻ, വിശ്വംഭരൻ, പ്രഭാകരൻ, വാസുദേവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment