Advertisment

ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു

New Update

പട്‌ന: ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു. ഇടത് തുടയില്‍ വെടിയേറ്റ നിഷയെ പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉടന്‍ തന്നെ ഗായികയെ പട്‌നയിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment