Advertisment

സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പട്ടാമ്പി ദേശീയോത്സവം മാറ്റിവെച്ചു

New Update

പാലക്കാട് പട്ടാമ്പി ദേശീയോത്സവം മാറ്റിവെച്ചു .സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന ഉത്സവങ്ങള്‍ പോലുള്ള പൊതുപരിപാടികള്‍ മാറ്റിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്ര ആഘോഷ കമ്മിറ്റിയാണ് ജനങ്ങളുടെ സുരക്ഷയും ജാഗ്രതയും കണക്കിലെടുത്ത് ദേശോത്സവം മാറ്റി വെച്ചത്.

ഭാരവാഹികളായ പ്രസിഡന്റ് കെ.ടി രാമചന്ദ്രന്‍, സെക്രട്ടറി അലി പൂവത്തിങ്കല്‍, ട്രഷറര്‍ ഹനീഫ മാനു എന്നിവര്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

pattambi deshiyolsavam
Advertisment