Advertisment

പട്ടിക്കാട് ജാമിഅഃ നൂരിയ സമ്മേളനത്തിന്ഐക്യദാർഡ്യം സംഘടിപ്പിച്ചു

New Update

ജിദ്ദ: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക്കോളേജിന്റെ അമ്പത്തിയേഴാം വാർഷിക അമ്പത്തിയഞ്ചാം സനദ്‌ദാന സമ്മേള നത്തിന് ജാമിഅ: പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓസ്‌ഫോജ്‌ന ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഐക്യ ദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു.

Advertisment

publive-image

ഓസ്‌ഫോജ്‌ന ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ജാമിഅഃ നൂരിയ്യ ഐക്യദാർഢ്യ സമ്മേളനത്തിൽ വിശിഷ്ടാതിഥി സുബൈർ ഫൈസി കട്ടുപ്പാറ പ്രസംഗിക്കുന്നു.സദസ്സ്

ഷറഫിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം സമസ്ത ഇസ്ലാമിക് സെന്റര് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലേറ്റുർ ഉത്ഘാടനം ചെയ്തു. ഹംസ ഫൈസി പടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഖത്തർ 'ഇബാദ്' സാരഥി സുബൈർ ഫൈസി കട്ടുപ്പാറ മുഖ്യാതിഥിയായി പങ്കെടുത്തു. ഓസ്‌ഫോജ്‌ന ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ അധ്യക്ഷത വഹിച്ചു.

publive-image

സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ബാഖവി ഊരകം, പി. എം.എ.ഗഫൂർ പട്ടിക്കാട്, ജാഫർ ഫൈസി കാളാവ്, ഹംസ ഫൈസി പറമ്പിൽപീടിക ,അബ്ദുറഹ്‍മാൻ ഫൈസി മുതുവല്ലൂർ, എൻ.പി. അബൂബക്കർ ഹാജി, ഉസ്മാൻ എടത്തി ൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സഗീറലി ഫൈസി മങ്കട ഖിറാഅത് നടത്തി. അൻവർ ഫൈസി കാഞ്ഞീരപ്പുഴ സ്വാഗതവും സൈനുദ്ധീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.

 

Advertisment