Advertisment

തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന; രേഖകള്‍ പിടിച്ചെടുത്തു

New Update

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. റെയ്ഡിൽ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ദിനകരന്‍റെ സുവിശേഷ സംഘമായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ബുധനാഴ്ച രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും പോള്‍ ദിനകരന്‍റെ ട്രെസ്റ്റിന് കീഴിലുള്ള കരുണ ക്രിസ്ത്യന്‍ സ്കൂളിലും നടന്നു. വ്യാഴാഴ്ച രാത്രിവരെ പല സ്ഥലങ്ങളിലും പരിശോധന നടന്നുവെന്നാണ് വിവരം. നികുതി വെട്ടിപ്പ്, അനധികൃതമായി നടത്തുന്ന വിദേശ പണമിടപാട് എന്നീ പരാതികളെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ നല്‍കുന്ന സൂചന.

കോയമ്പത്തൂരിലെ ദിനകരന്‍ ചാന്‍സിലറായ കാരുണ്യ സര്‍വകലാശലയിലും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളില്‍ പോള്‍ ദിനകരനെതിരെ കേസ് വന്നേക്കും എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

paul dhinakaran
Advertisment