ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് കൊവിഡ്; യുവേഫ നേഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ടീമില്‍ നിന്ന് ഒഴിവാക്കി

സ്പോര്‍ട്സ് ഡസ്ക്
Thursday, August 27, 2020

പാരിസ്: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ യുവേഫ നേഷൻസ് ലീഗിനുള്ള ഫ്രാൻസ് ടീമിൽ നിന്ന് പോഗ്ബയെ ഒഴിവാക്കി. പോഗ്ബയ്ക്ക് പകരം ഫ്രഞ്ച് ക്ലബ്ബ് റെന്നയ്സിന്റെ കൗമാര താരം എഡ്വാർഡോ കമവിംഗയെ ടീമിൽ ഉൾപ്പെടുത്തി. നേഷൻസ് ലീഗിൽ അടുത്ത മാസം സ്വീഡൻ, ക്രൊയേഷ്യ ടീമുകൾക്കെതിരേയാണ് ഫ്രാൻസിന്റെ മത്സരങ്ങൾ.

×