Advertisment

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി അന്തരിച്ചു

New Update

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി(64) അന്തരിച്ചു.1982ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. ഈ ലോകകപ്പിലെ ടോപ് സ്കോററും റോസി ആയിരുന്നു. ഒത്തുകളി വിലക്കിന് ശേഷം 1982ലാണ് ഇറ്റലിയുടെ ലോകകപ്പ് സംഘത്തിലേക്ക് അദ്ദേഹം എത്തുന്നത്.

Advertisment

publive-image

ലോകകപ്പില്‍ ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച ഉജ്ജ്വല പ്രകടനത്തോടെയാണ് റോസി ഇതിഹാസപദവിയിലേക്കുയര്‍ന്നത്. ആ ലോകകപ്പില്‍ ആറ് ​ഗോള്‍ നേടിയ റോസി, ​ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഒപ്പം ബാലണ്‍ ദി ഓര്‍ പുരസ്കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

യുവന്‍റസ്, എ.സി മിലാന്‍ മുന്നേറ്റനിരയില്‍ ഇതിഹാസം തീര്‍ത്ത താരമായിരുന്നു. ഇറ്റാലിയന്‍ ദേശീയ ടീമിനായി 48 മത്സരങ്ങളാണ് കളിച്ചത്.

PAULOROSY DEATH
Advertisment