തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്ല്യാണിനെ കാണാന്‍ സാധിച്ചില്ല! നിരാശയില്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു

ഫിലിം ഡസ്ക്
Wednesday, September 5, 2018

വിജയവാഡ: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്ല്യാണിനെ കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. നേരിട്ട് കാണാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആന്ധ്രയിലെ വിജയവാഡയില്‍ ജിം ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്ന അനില്‍ എന്ന യുവാവാണ് തൂങ്ങി മരിച്ചത്.

പവന്‍ കല്യാണിന്റെ കടുത്ത ആരാധകനാണ് താനെന്നും ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്നും, തന്റെ ശവംസ്‌കാര ചടങ്ങുകള്‍ക്കെങ്കിലും അദ്ദേഹം നേരിട്ട് വരണമെന്നും അനില്‍ കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. വീട്ടിലെ ഫാനില്‍ തൂങ്ങിയാണ് അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തത്.

×