Advertisment

പോക്‌സോ കേസില്‍ പത്ത് ദിവസം കൊണ്ട് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ് ചരിത്രകാല റെക്കോർഡ് !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ പോക്‌സോ കോടതി പത്ത് ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ് ചരിത്രകാല റെക്കോർഡ് സ്ഥാപിച്ചു. ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആണ് കോടതി പത്ത് ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയത്.

Advertisment

publive-image

ബലാത്സംഗകേസില്‍ പ്രതിയായ രാം മിലാന്‍ ലോദിയെ ജീവപര്യന്തം തടവിനും 22,000 രൂപ പിഴയടയ്ക്കാനും റായ്ബറേലി പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചു. പിഴതുക പീഡനത്തിനിരയായ കുട്ടിയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും വിനിയോഗിക്കണമെന്ന് ജഡ്ജി വിജയ് പാല്‍ വിധിയില്‍ നിര്‍ദേശിച്ചു.

സമാനമായ മറ്റൊരു കേസില്‍ ഔരൈയാ കോടതി 16 ദിവസം കൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം 17 നാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ആറു വയസ്സുകാരിയെ പ്രതി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് 19 ന് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കേസിലെ വിധി പേക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള പ്രവണതയ്ക്ക് വഴിയൊരുക്കുമെന്ന് റായ്ബറേലി പോലീസ് സൂപ്രണ്ട് സ്വപ്‌നില്‍ മാംഗെയ്ന്‍ അഭിപ്രായപ്പെട്ടു.

Advertisment