Advertisment

പയസ്വിനി അബുദാബി - കുട്ടികളുടെ അവധിക്കാല ക്യാമ്പ് 'അറിവിൻ പത്തായം' പി.വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

അബുദാബി: അബുദാബിയിലെ കാസർകോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനിയുടെ പത്ത് ദിവസം നീണ്ടു നില്ക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള അവധികാല ക്യാമ്പിനു തുടക്കമായി. അറിവിൽ പത്തായം, എന്ന പേരിലുള്ള ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'യുവ' അവാർഡ് ജേതാവും സിനിമാ തിരകഥാകൃത്തുമായ പി.വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു.

മെഴുക് തിരി പോലെ സ്വയം കത്തിയെരിഞ്ഞു പോകുന്നതാണ് പ്രവാസി ജീവിതങ്ങൾ. അവസാന യാത്രയാവും മുമ്പ്, നമോരുത്തരും നമുക്ക് ചുറ്റുമുള്ള മറ്റുള്ളവർക്കും വെളിച്ചമായ് മാറണമെന്നും, അത്തരത്തിൽ മറ്റുള്ളവർക്ക് വെളിച്ചമായി മാറുന്നവരാണ് പ്രവാസികളെന്നു ഷാജികുമാർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ പയസ്വിനി പ്രസിഡണ്ട് ടി.വി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്വേതാ അജീഷിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിനു രക്ഷാധികാരികൾ ജയകുമാർ പെരിയ, വേണുഗോപാലൻ നമ്പ്യാർ, എന്നിവരും, ദാമോദരൻ നിട്ടൂർ, രാജേഷ് കോളിയടുക്കം, ഫൈനാൻസ് കൺവീനർ സുനിൽ പാടി, കേരള സോഷ്യൽ സെന്റർ മാനേജ്മെന്റ് കമ്മിറ്റിയംഗം ശ്രീവൽസൻ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.

ആർട്സ് സെക്രട്ടറി ഉമേശ് കാഞ്ഞങ്ങാട് ക്യാമ്പിനെ കുറിച്ചു വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് ശ്രീജിത് എ.കെ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. പയസ്വിനി സെക്രട്ടറി വിശ്വംഭരൻ കാമലോൻ സ്വാഗതവും അസി.ട്രഷറർ ശ്രീലേഷ് നന്ദിയും പറഞ്ഞു.

പത്ത് ദിവസങ്ങളിലായി ഓൺലൈനിൽ നടക്കുന്ന ക്യാമ്പ് ഏപ്രിൽ ഒന്നിനു സമാപിക്കും. പയസ്വിനി കൂട്ടായ്മയിലെ അമ്പതോളം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളെ അധികരിച്ച്, ആദർശ് അരവിന്ദ് പാലക്കാട്, എം.വി. ഭരതൻ നീലേശ്വരം, ബാലചന്ദ്രൻ കൊട്ടോടി, ബിനു കെ.സാം കോന്നി, സ്വപ്ന സന്തോഷ് അബുദാബി, ഡോ. നമിത, എറണാകളും, സിനിമ ബാലതാരങ്ങളായ അരുണാംശു ദേവ്, തമന്ന പ്രമോദ്, ഗീരിഷ് മക്രേരി തലശ്ശേരി, മെറിന ആന്റോ അബുദാബി, സതീഷ് മേനോൻ ഷാർജ തുടങ്ങി സാമൂഹ്യ -സാംസ്‌കാരിക, കലാ

രംഗത്തെ പ്രമുഖർ ക്ലാസുകൾ കൈകാര്യം ചെയ്യും.

abu dhabi news
Advertisment