Advertisment

പയ്യന്നൂർ സൗഹൃദ വേദി, റിയാദ് "വിഷു കണി 2019" സംഘടിപ്പിച്ചു 

author-image
admin
New Update
റിയാദ്: പയ്യന്നൂർ സൗഹൃദ വേദി, റിയാദ്  തുടർച്ചയായ  ഒമ്പതാം വർഷവും  വിഷു ആഘോഷം  എക്സിറ്റ് 18 ലെ ഇസ്തിരയിൽ വച്ച്  സംഘടിപ്പിച്ചു. പരമ്പരാഗതമായ ആഘോഷങ്ങൾ  പുതിയ തലമുറകൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ  നടത്തിയ ചടങ്ങിൽ പി.എസ്. വി ജനറൽ സെക്രട്ടറി സനൂപ് കുമാർ  വിഷുവിൻറെ  പ്രാധാന്യത്തെപ്പറ്റിയും, ഐതീഹ്യങ്ങളെപ്പറ്റിയും വിശദമാക്കി. മനോഹരമായ വിഷു കണിക്ക് ശേഷം ദേവിക ബാബു , വേദി  മെമ്പർഷിപ്പ് കൺവീനർ  റെജി രാജീവൻ എന്നിവർ വിഷുവിനെപ്പറ്റിയുളള ഗാനങ്ങൾ ആലപിച്ചു.
Advertisment
publive-image
വൈസ് പ്രസിഡന്റ് തമ്പാൻ. വി.വി യുടെ വകയായി നൽകിയ വിഷുകൈനീട്ടം  മുഖ്യ ഉപദേശകസമിതി അംഗം അബ്ദുൾ മജീദ് വിതരണം ചെയ്യുകയും, ഖദീജ മജീദ്, ജിഷ ശശികുമാർ, പ്രിയ സനൂപ്  എന്നിവർ  തയ്യാറാക്കിയ ഉണ്ണിയപ്പം എല്ലാവർക്കും നൽകു കയും ചെയ്തു.വിഷു സദ്യക്ക് ശേഷം  പി. എസ് .വി അംഗങ്ങളായ  മുഹമ്മദ് ഷെരീഫ്, ജിഷ്ണു  സനൂപ് എന്നിവർ  ഗാനങ്ങൾ ആലപിച്ചു.
&t=3s
സാംസ്കാരിക ചടങ്ങിൽ അബ്ദുൾ മജീദ് വിഷു സന്ദേശം  കൈമാറി. തുടർന്ന്  കുട്ടിക ൾക്കും, പുരുഷൻമാർക്കും, സ്ത്രീകൾക്കും വേണ്ടി സജനൻ സനൂപ് വളരെ രസകര ങ്ങളായ കുസൃതിചോദ്യങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു. ഓട്ടമത്സരം, നടത്ത മത്സരം, കസേരകളി, ഒറ്റക്കാലിൽ നിൽക്കൽ, പൈനാൽറ്റിഷൂട്ട് ഔട്ട് തുടങ്ങിയ മൽസ രങ്ങൾ അരങ്ങേറി. ഷൂട്ട് ഔട്ട് മൽസരത്തിൽ  വനിതകളുടെ  പങ്കാളിത്തം ആവേശകരമായി. വിവിധ മൽസരങ്ങളിലെ  വിജയികളായ അമാൻ സയാൻ മൻസൂർ, ജിഷ്ണു സനൂപ്, സജനൻ സനൂപ്, ആകാശ് രാജേഷ്, സലീം അബ്ദുൾ സലാം, ജിജു, വരുൺ,സതീശൻ, നൗഷാദ്, ദിനേശൻ, രതീഷ് കാന,സാജിർ, ശൈനേഷ് , ജു എടവൻ, ജസീറ ജംഷീർ, ഷംസി മൻസൂർ, ലിഖിതജിജു, മിനി ദിനേശ്, സഫൂറ സലാം  എന്നിവർക്ക് എസ്. റ്റി.സി സ്പോ ൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു.
ഉണ്ണിക്കുട്ടൻ, ശശികുമാർ, രാകേഷ് ബാലു, ബിജു, രാഗേഷ് പൊതുവാരത്ത് ,രതീഷ്, സതീഷ്, റെജി, കൃഷ്ണൻ, ജിഷ്ണു ശശികുമാർ ,ഹരീഷ്  എന്നിവർ ചടങ്ങുകൾക്ക്  നേതൃത്വം നൽകി. ചടങ്ങിന് ശശികുമാർ  നന്ദി  പറഞ്ഞു. സുൽഫെക്സ് മാട്രസ്, റിയാദ് വില്ലാസ്, വാലപ്പൻ എക്സിൻ പ്രൈവറ്റ് ലിമിറ്റഡ്, സ്പീഡ് പ്രിൻറിംഗ് പ്രസ്  എന്നിവർ പരിപാടിയുടെ പ്രായോജകരായിരുന്നു.
Advertisment